ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ആശ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ട്രെയിലറാണ് റിലീസായിരിക്കുന്നത്.
ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, 'പണി' ഫെയിം രമേഷ് ഗിരിജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.